COVID 19Latest NewsKeralaNews

കോവിഡ് വ്യാപനം ; സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

കണ്ണൂർ : സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. പല ജില്ലകളിലും പ്രാദേശികമായി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 32,819 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇത് സംസ്ഥാനത്ത് പ്രഖ്യാപിക്കുന്ന ഒരു ദിവസത്തെ ഉയര്‍ന്ന കണക്കാണിത്. കോവിഡ് രോഗികള്‍ക്കായി പലയിടങ്ങളിലും കോവിഡ് സെന്ററുകള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

Read Also : പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ; രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

കോവിഡ് വാക്‌സിനേഷനും തുടരുന്നുണ്ട്. ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിര്‍ദേശിച്ചിരിയ്ക്കുന്നത്. അതേസമയം, കണ്ണൂര്‍ സര്‍വകലാശാല നിലവില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചു. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കു മാറ്റമുണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button