KeralaLatest NewsNews

‘ഞങ്ങൾ ഒന്നര വർഷമായി മരിച്ചു കിടന്ന് പണിയെടുക്കുകയാണ്’; ആരോ​ഗ്യപ്രവർത്തകരുടെ കഷ്ടതകൾ വിവരിച്ച് ഡോ. അഷീൽ

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ ആരോ​ഗ്യപ്രവർത്തകരുടെ കഷ്ടതകൾ വിവരിച്ച് സാമൂഹ്യസുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ. ആരോ​ഗ്യപ്രവർത്തകരുടെ കഷ്ടതകൾ കൂടി ആളുകൾ തിരിച്ചറിയണമെന്നും അഷീൽ പറഞ്ഞു.

ആളുകൾ തെരുവിൽ മരിച്ച് വീഴുകയാണ്. ആ സമയത്ത് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന വിളി കേൾക്കുമ്പോൾ സംയമനം കൈവിടുമെന്നും അഷീൽ പറഞ്ഞു. ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി മരിച്ചു കിടന്ന് പണിയെടുക്കുകയാണ്. ഒരു ദിവസം പത്തും പതിനാറും മണിക്കൂർ പണിയെടുക്കുകയാണെന്നും അഷീൽ പറഞ്ഞു.

Read Also  :  സ്ഥാനാർത്ഥികൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം;ഉത്തരവ് പുറത്തിറക്കി

ഉത്തരേന്ത്യയേക്കാൾ ഹൃദ്രോ​ഗികളും, വയോജനങ്ങളും, ജനസാന്ദ്രത കൂടുതലുമുള്ള ഇടമാണ് കേരളം. ഏറ്റവും കൂടുതൽ പേർ മരിക്കാൻ അനുയോജ്യമായ സാഹചര്യമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ വന്നാലെ നിയമം പാലിക്കൂ, പൊലീസ് ഇറങ്ങിയാലെ നിയമം പാലിക്കൂ എന്നാണ് ചിലരുടെ തീരുമാനം എന്ന് തോന്നും ചിലപ്പോൾ. സ്വയം സൂക്ഷിച്ച് മരിക്കാതിരിക്കാനും, രോ​ഗം പടർത്തി മറ്റുള്ളവരെ കൊലയ്ക്ക് കൊടുക്കാതിരിക്കാനുമാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്നും അഷീൽ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button