CricketLatest NewsNewsSports

അഞ്ച് മാസത്തോളം ക്രിക്കറ്റ് കളിച്ചിട്ടില്ലെന്ന് ഡിവില്ലിയേഴ്സ്, വിശ്വസിക്കുവാനാകുന്നില്ലെന്ന് കോഹ്ലിയും

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സ് അഞ്ച് മാസത്തോളം ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് വിശ്വസിക്കുവാനാകുന്നില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ ദിവസമാണ് ഡിവില്ലിയേഴ്സ് തന്നെ ഇക്കാര്യം അറിയിച്ചത്. താൻ ഇത്തരത്തിൽ പറയുന്നത് ഡിവില്ലിയേഴ്സിന് ഇഷ്ടമാകില്ലെന്നറിയാമെങ്കിലും അത് പറയാതിരിക്കാൻ കഴിയുന്നില്ലെന്നും കോഹ്ലി പറഞ്ഞു. താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു എന്നത് വിശ്വസിക്കാനാകുന്നില്ലെന്നും താരത്തിന്റെ ഇന്നിംഗ്സ് കണ്ട ആർക്കും അത് വിശ്വസിക്കാനാകില്ലെന്നും കോഹ്ലി പറഞ്ഞു.

ടീമിന്റെ ഏറ്റവും വലിയ ആസ്തിയാണ് എബി ഡിവില്ലിയേഴ്സ് എന്നും ടീമിന് വീണ്ടും വീണ്ടും ഇത്തരം ഇന്നിംഗ്സ് പുറത്തെടുത്ത് ആരാധകരെ വിസ്മയിപ്പിക്കുകയാണെന്നും താരത്തിന്റെ പ്രകടനത്തിന് സല്യൂട്ട് നൽകുകയാണെന്നും കോഹ്ലി പറഞ്ഞു. ഐപിഎല്ലിൽ ഡെൽഹിക്കെതിരായ മത്സരത്തിൽ ഡിവില്ലിയേഴ്സിന്റെ പ്രകടനമാണ് ടീമിന് തുണയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button