വിശാഖപട്ടണം: അധികൃതരുടെ അനാസ്തകൊണ്ട് രാജ്യത്ത് കോവിഡ് ബാധിച്ച ഒരു വയസുകാരന്‍ ആശുപത്രിയില്‍ ബെഡ് ലഭിക്കാതെ മരിച്ചു. നിസ്സഹായായ അമ്മ നോക്കിനില്‍ക്കെയാണ് കോവിഡ് ബാധിച്ച ശിശു ചികിത്സ കിട്ടാതെ മരിച്ചത്.
വിശാഖപട്ടണത്തെ കിങ് ജോര്‍ജ് ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. മാതാവ് മകന് ബെഡിനുവേണ്ടി കുറേ പരിശ്രമിച്ചെങ്കിലും ഒഴിവുണ്ടായിരുന്നില്ല.
Also Read:ജില്ലകള്‍ അടച്ചിടണം; രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം
മകന്‍ മരണത്തിന്‍റെ വക്കത്താണെന്ന് അധികൃതരോട് മാതാവ് കേണപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ആശുപത്രിക്കകത്ത് ആംബുലന്‍സില്‍ വെച്ചാണ് കുഞ്ഞ് മരിച്ചത്. കോവിഡ് വലിയ വെല്ലുവിളിയായി കുട്ടികളിൽ ബാധിച്ചു കൊണ്ടേയിരിക്കുകയാണ്
Post Your Comments