ന്യൂഡല്‍ഹി : തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സോളിസിറ്റര്‍ ജനറലാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ കേസ് പരിഗണിക്കവെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പോപ്പുലര്‍ ഫ്രണ്ട് സംഘടനയെ നിരോധിക്കുന്ന കാര്യം സുപ്രീം കോടതിയെ അറിയിച്ചത് .
Read Also : ഫോർവേഡ് ബ്ലോക്കിൽ പൊട്ടിത്തെറി, വി. റാം മോഹനെ പാർട്ടി നിന്നും പുറത്താക്കി; ഔദ്യോഗിക വിഭാഗം യു.ഡി.എഫിനൊപ്പം
ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദിഖ് കാപ്പന്റെ കേസ് പരിഗണിച്ചത് . നിരോധിത സംഘടനയായ സിമിയുമായും ,ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് . സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു .
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടോയെന്ന് ചോദിച്ച കോടതിയോട് ‘ പല സംസ്ഥാനങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നതായും കേന്ദ്ര സര്‍ക്കാരും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തിലാണെന്നും ‘ തുഷാര്‍ മേത്ത അറിയിച്ചു.പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കള്‍ക്കും സിമിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതായും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു .
Post Your Comments