ബ്രസീല്‍ : സ്വന്തം അനന്തരവളായ 20 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയങ്ങള്‍ മുറിച്ചുമാറ്റി പന്നികള്‍ക്ക് ആഹാരമായി കൊടുത്തു. പെണ്‍കുട്ടിയുടെ കാമുകനും സഹോദരനും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ബ്രസീലിലെ 36 വയസ്സുകാരനാണ് 20 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ രോഷാകുലരായ പെണ്‍കുട്ടിയുടെ കാമുകനും സഹോദരനും ഇയാളെ കരിമ്പിന്‍ തോട്ടത്തിലേക്ക് പോകാനെന്നുപറഞ്ഞ് കൂടെക്കൂട്ടി. അവിടെയെത്തിയശേഷം ഇയാളെ ആക്രമിച്ച് ബോധരഹിതനാക്കി ജനനേന്ദ്രിയം മുറിച്ചുമാറ്റി പന്നികള്‍ക്ക് തിന്നാനായി ഇട്ടുകൊടുത്തു. അമിത രക്തസ്രാവമുണ്ടായ ഇയാള്‍ വീട്ടിലെത്തിയാണ് വൈദ്യസഹായം തേടിയത്. വളരെ അസാധാരണമായ ഒരു കേസാണിതെന്നും രക്തസ്രാവം തടയുകയും മുറിവുണക്കുകയും മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളു എന്നുമാണ് ബൊകൈവയിലെ ഡൂട്ടര്‍ ഗില്‍ ആല്‍വസ് മുനിസിപ്പല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. കൃത്യം ചെയ്ത രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments