FootballNewsSports

ജൂലിയൻ നാഗെൽസ്മാൻ ബയേണിന്റെ പുതിയ പരിശീലകൻ

ജൂലിയൻ നാഗെൽസ്മാൻ ബയേണിന്റെ പുതിയ പരിശീലകൻ

മുൻ ജർമ്മൻ താരം ജൂലിയൻ നാഗെൽസ്മാൻ ബയേൺ മ്യൂണിക്കിന്റെ പുതിയ പരിശീലകൻ. നിലവിലെ പരിശീലകൻ ഹാൻസി ഫ്ലിക് ഈ സീസണോടെ ക്ലബ് വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാഗെൽസ്മാനെ മ്യൂണിക്കിൽ എത്തിക്കുന്നത്. 33കാരനായ നാഗെൽസ്മാൻ 2019 മുതൽ ലെപ്സിഗിന്റെ പരിശീലകനായിരുന്നു.

ജർമൻ ബുണ്ടസാ ലീഗിൽ മികച്ച ലീഡോടെ ലെപ്സിഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഈ വർഷം ചാമ്പ്യൻസ് ലീഗിലെ അവസാന 16 ടീമുകളിൽ ലെപ്സിഗിനെ എത്തിക്കുന്നതിൽ നാഗെൽസ്മാന്റെ മികവ് കണക്കിലെടുത്താണ് മ്യൂണിക്കിൽ അദ്ദേഹത്തിന് നറുക്ക് വീണത്. 28ാം വയസ്സിലാണ് നാഗെൽസ്മാൻ ഹെനാഫെനഹിമ്മിന്റെ പരിശീലകനായി കരിയർ ആരംഭിച്ചത്. അഞ്ചു വർഷത്തേക്കാണ് ബയേണുമായി കരാർ.

shortlink

Post Your Comments


Back to top button