ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് സിദ്ധാര്‍ത്ഥ്. ഓക്സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച യോഗി ആദിത്യനാഥിനെതിരെയാണ് നടന് രംഗത്ത് വന്നിരിക്കുന്നത്. ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗിയുടെ വാര്‍ത്ത പങ്കുവച്ചാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
Read Also : ‘ഞങ്ങള്‍ വിതരണം ചെയ്യുന്ന വാക്സിനുകള്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കരുത്’; സംസ്ഥാനങ്ങളോട് കേന്ദ്രം
യോഗി നല്ല മനുഷ്യാണ്, നേതാവാണ് എന്ന് നുണ പറയുന്നവര്‍ക്ക് മുഖത്ത് നല്ല അടി കിട്ടും എന്ന് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സര്‍ക്കാരിന്റെ അനാസ്ഥകള്‍ക്കെതിരെ സിദ്ധാര്‍ത്ഥ് ശക്തമായ ഭാഷയില്‍ വിമര്‍ശിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ച് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു.
Post Your Comments