നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. ടെലിവിഷൻ ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുള്ള എംജി ശ്രീകുമാര്‍ ഇപ്പോൾ തന്റെ വിവാഹ വിശേഷത്തെക്കുറിച്ചും മനസ് തുറക്കുകയാണ്. ലേഖ ശ്രീകുമാര്‍ ആണ് അദ്ദേഹത്തിന്റെ ഭാര്യ. ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഇരുവരും പിന്നീട് വിവാഹിതര്‍ ആവുകയായിരുന്നു.
ഒരു ടെലിവിഷൻ പരിപാടിയിൽ കൊച്ചു പ്രേമന് അതിഥിയായി എത്തിയപ്പോഴായിരുന്നു എംജി ശ്രീകുമാര്‍ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത്.
എംജി ശ്രീകുമാറിന്റെ വാക്കുകൾ
‘കരുനാഗപ്പള്ളിയില്‍ പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ആ സമയത്താണ് പ്രമുഖ മാഗസിന്റെ ആള്ക്കാര് വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്ന് പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ, എന്റെയാണോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് പറഞ്ഞു. ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി ചോദിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വളരെ സത്യസന്ധമായി മറുപടിയും പറഞ്ഞു.
ഇതെല്ലാം കഴിഞ്ഞ് ഫോട്ടോഗ്രാഫര്‍ വന്ന് ഫോട്ടോസും എടുത്തിരുന്നു. 2000 ജനുവരി ഒന്നിനായിരുന്നു മാഗസിന് ഇറങ്ങിയത്. എംജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞ് ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോ, അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നായിരുന്നു വിഷയം. വീട്ടിലോട്ട് പോവാന്‍ പറ്റില്ല. അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം. അവിടുന്ന് നേരെ കാറില്‍ മൂകാംബികയ്ക്ക് പോയി. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. അങ്ങനെ അവിടെ ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്തു’. എംജി ശ്രീകുമാര്‍ പറഞ്ഞു.
Post Your Comments