Latest NewsCinemaBollywoodNewsEntertainment

ഞാനും ഷാറൂഖ് ഖാനുമൊക്കെ ഒരു പോലെ; സ്വയം താരതമ്യം ചെയ്ത് കങ്കണ റണാവത്ത്

ന്യൂഡൽഹി : ബോളിവുഡ് താരം ഷാറൂഖ് ഖാനുമായി സ്വയം താരതമ്യം ചെയ്ത് നടി കങ്കണ റണാവത്ത്. കങ്കണ റണാവത്തിന്റെ കരിയറിലെ മികച്ച ഹിറ്റ് ചിത്രമായ ഗ്യാങ്സ്റ്റർ റിലീസ് ചെയ്ത് 15 വര്‍ഷം തികഞ്ഞിരിക്കുന്ന വേളയിലാണ് കങ്കണ റണാവത്ത് ഇക്കാര്യം പറയുന്നത്. ട്വറ്ററിലൂടെയാണ് കങ്കണ ഇക്കാര്യം പറയുന്നത്. രണ്ടു പേരുടേതും ഏറ്റവും വലിയ വിജയകഥകളാണെന്നും താരം പറഞ്ഞു.

”ഗ്യാങ്സ്റ്റര്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷമായിരിക്കുന്നു. ഷാറൂഖ് ഖാന്റെതും എന്റേതും എക്കാലത്തെയും വലിയ വിജയഗാഥകളാണ്. പക്ഷേ ഷാറൂഖ് ഖാന്‍ വന്നത് ഡല്‍ഹിയില്‍ നിന്നാണ്. അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസമുണ്ട്, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സിനിമയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ എനിക്കാണെങ്കില്‍ ഇംഗ്ലീഷിലെ ഒരു വാക്ക് പോലും അറിയില്ലായിരുന്നു. വിദ്യാഭ്യാസമില്ല, ഹിമാചല്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ നിന്നായിരുന്നു എന്റ വരവ്”- കങ്കണയുടെ ട്വീറ്റ് ചെയ്തു.

 

അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ 2006ലാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഇംറാന്‍ ഹാഷ്മി, ഷൈനി അഹുജ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. മഹേഷ് ഭട്ട് നിര്‍മിച്ച ആ ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച അരങ്ങേറ്റ അഭിനേത്രിയായി കങ്കണയെ തെരഞ്ഞെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button