Latest NewsFootballNewsSports

രോഷം താരങ്ങളോട് കാണിക്കരുതെന്ന് ചെൽസി പരിശീലകൻ

യൂറോപ്യൻ സൂപ്പർ ലീഗിൽ ക്ലബുകൾ ചേരാൻ തീരുമാനിച്ചതിന് ക്ലബിലെ താരങ്ങളോട് രോഷം കാണിക്കരുതെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. സൂപ്പർ ലീഗിൽ ചേർന്ന തീരുമാനിച്ച ക്ലബുകൾക്ക് എതിരെ ആരാധകരുടെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യമാണ് യൂറോപ്പിലുള്ളത്. അതുകൊണ്ട് തന്നെ ആരാധകർക്കുള്ള രോഷം മനസിലാക്കാൻ കഴിയുമെന്നും ടൂഹൽ പറഞ്ഞു. ഇത്തരം ഒരു ലീഗിൽനെതിരെയും ആ തീരുമാനം ജനങ്ങളെ അറിയിച്ച രീതിയിലും പ്രതിഷേധമാകാം എന്നും എന്നാൽ അത് താരങ്ങൾക്ക് എതിരെ ആകരുതെന്നും ടൂഹൽ പറഞ്ഞു.

ഇന്ന് റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ നേരിടാൻ ഒരുങ്ങുകയാണ് ചെൽസി. എല്ലാവരും ടീമിനൊപ്പം ഉണ്ടാകണമെന്നും മാഡ്രിഡിൽ ടീമിന് എല്ലാ ഊർജ്ജവും ആത്മവിശ്വാസവും പുറത്തെടുക്കേണ്ടതുണ്ടെന്നും ടൂഹൽ പറഞ്ഞു. ഇന്ന് ആദ്യ പാദ സെമി മാഡ്രിഡിൽ വെച്ചാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button