തൃശൂര്‍: കൊടകരയില്‍ പണം കവര്‍ച്ചചെയ്ത സംഭവവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവും ഇല്ല. കേസില്‍ ബി.ജെ.പിയെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സി.പി.എം ഗൂഢാലോചനയാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ്‌കുമാര്‍ പറഞ്ഞു. ബി.ജെ.പിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ല. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : വ്യാപാരസ്ഥാപനത്തില്‍ നിന്ന് ചോക്ലേറ്റുകളും തൊപ്പിയും മോഷ്ടിച്ച് പാക് എംബസി ഉദ്യോഗസ്ഥര്‍
തെരഞ്ഞെടുപ്പ് ഫണ്ട് പാര്‍ട്ടി നല്‍കുന്നത് അക്കൗണ്ട് വഴിയാണ്. ബാക്കി ചെലവിനാവശ്യമായ പണം കണ്ടെത്തുന്നതു പൊതുജനങ്ങളില്‍നിന്നു പിരിവെടുത്താണ്. ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരെഞ്ഞെടുപ്പ് കമ്മീഷനു കണക്ക് നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി യെന്ന് അനീഷ് പറഞ്ഞു.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചയാണ് കൊടകരയില്‍വച്ച് കാറിലെത്തിച്ച പണം കവര്‍ന്നത്. തന്റെ 25 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി ധര്‍മ്മജന്‍ കൊടകര പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇത് മൂന്നരക്കോടി രൂപ ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
Post Your Comments