Latest NewsNewsInternationalGulf

ആൾക്കൂട്ടം ഒഴിവാക്കണം, ഒത്തുചേരലുകൾക്ക് നിയന്ത്രണം; കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ നീട്ടി റാസ് അൽ ഖൈമ

ജൂൺ 8 വരെ നിയന്ത്രണങ്ങൾ തുടരും

യുഎഇ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റാസ് അൽ ഖൈമയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ നീട്ടി. പൊതുസ്ഥലങ്ങളിലെ ഒത്തുകൂടലുകൾ പരമാവധി ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ജൂൺ 8 വരെ നിയന്ത്രണങ്ങൾ തുടരും.

Also Read: സൗദിയിൽ വ്യാപാര സ്ഥാപനങ്ങളില്‍ കവർച്ച; പ്രതി പിടിയിൽ

ബീച്ചുകളിലും പാർക്കുകളിലും 70 ശതമാനം ആളുകളേ പാടുള്ളൂ. ഷോപ്പിംഗ് മാളുകളിൽ 60 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. പൊതുഗതാഗത സൗകര്യങ്ങളിൽ 50 ശതമാനം ആളുകളും സിനിമ തിയേറ്ററുകളിലും മറ്റ് വിനോദ പരിപാടികൾ സംഘടിപ്പിക്കുന്ന ഇടങ്ങളിലും 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ. ജിംനേഷ്യങ്ങൾ, ഫിറ്റ്‌നസ് സെന്ററുകൾ, നീന്തൽ കുളങ്ങൾ, സ്വകാര്യ ബീച്ചുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ 50 ശതമാനം ആളുകൾ മാത്രമേ പാടുള്ളൂ എന്നും കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പരമാവധി 10 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂ. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ 20 പേർക്കാണ് അനുവാദം നൽകിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ ആളുകൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം. റെസ്റ്റോറന്റുകളിൽ ടേബിളുകൾ തമ്മിൽ 2 മീറ്റർ അകലം ഉണ്ടായിരിക്കണം. കുടുംബാംഗങ്ങൾ ഒഴികെയുള്ളവർക്ക് നാല് പേരിൽ കൂടുതൽ ഒരുമിച്ച് ഇരിക്കാൻ അനുവാദമുണ്ടായിരിക്കില്ലെന്നും കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button