ലക്‌നൗ: കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക തീരുമാനവുമായി യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് റെംഡിസീവര്‍ സൗജന്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ആശ്വാസ നടപടി.
സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും റെംഡിസീവര്‍ മരുന്ന് സൗജന്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകളും ആവശ്യമായ റെംഡിസിവിര്‍ മരുന്നുകള്‍ കരുതണം. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം ജില്ലാ കളക്ടര്‍മാര്‍ക്ക് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്നുകള്‍ പാഴായി പോകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസ് എടുക്കുമെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍മ്മാണ കമ്പനികളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതില്‍ തടസമില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
Post Your Comments