Latest NewsNattuvarthaNews

മലപ്പുറത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം

മലപ്പുറം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും 3000 കടന്ന് മലപ്പുറം ജില്ലയിലെ കൊറോണ വൈറസ് ബാധിതര്‍. 3,251 പേര്‍ക്കാണ് ഇന്ന് മലപ്പുറം ജില്ലയില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ജില്ലയിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ മലപ്പുറം ജില്ലയില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ചി കിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,145 ആയി ഉയർന്നു.

ഇന്ന് രോഗബാധിതരായവരില്‍ 3,097 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 143 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊറോണ വൈറസ് ബാധിതരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 660 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button