KeralaLatest NewsNews

പ്രശസ്ത എഴുത്തുകാരി സുമംഗല അന്തരിച്ചു

കുട്ടികൾക്ക് വേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്

തൃശൂർ: പ്രശസ്ത എഴുത്തുകാരി സുമംഗല (ലീല നമ്പൂതിരിപ്പാട്) അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ബാലസാഹിത്യത്തിൽ പേരുകേട്ട എഴുത്തുകാരിയായിരുന്നു സുമംഗല. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്ക് വേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. പഞ്ചതന്ത്രം, മിഠായിപ്പൊതി, മഞ്ചാടിക്കുരു, തത്ത പറഞ്ഞ കഥകള്‍, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നിവയാണ് പ്രധാന കൃതികൾ.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി പുരസ്‌കാരം, 2010ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ സുമംഗലയ്ക്ക് ലഭിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button