തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. പുതുതായി 32,819 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. 2,47,181 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 32 പേര്‍ മരിച്ചു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും കോവിഡ് പരിശോധന കര്‍ശനമാക്കും. സംസ്ഥാനത്തെ ഗുരുതരാവസ്ഥ മുന്നില്‍ കണ്ട് ഓക്‌സിജന്‍ സ്‌റ്റോക്ക് ഉറപ്പാക്കും. ഇഎസ്‌ഐ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments