മധ്യപ്രദേശ്: മകളുടെ വിവാഹത്തിനായി നീക്കിവച്ചിരുന്ന രണ്ട് ലക്ഷം രൂപ ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ സംഭാവന നല്‍കി കര്‍ഷകന്‍. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഗ്വാള്‍ ദേവിയന്‍ ഗ്രാമത്തില്‍ നിന്നുള്ള ചമ്പലാല്‍ ഗുര്‍ജാര്‍ ആണ് മാതൃകാപ്രവര്‍ത്തനം നടത്തി വാര്‍ത്തകളില്‍ ഇടം നേടിയത്. പ്രാദേശിക ഭരണകൂടത്തിനെയാണ് തന്റെ സമ്പാദ്യം കര്‍ഷകന്‍ ഏല്‍പ്പിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ രോഗികള്‍ വലയുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു സംഭാവനയുമായി ഗുര്‍ജാര്‍ രംഗത്തെത്തിയത്. ഞായറാഴ്ചയാണ് മകളുടെ കല്യാണം. കല്യാണം ഭംഗിയായി നടത്താന്‍ വര്‍ഷങ്ങള്‍ കൊണ്ട് സ്വരൂക്കൂട്ടി വച്ചിരുന്ന പണമാണ് ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ കൈമാറിയത്.
ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും രണ്ട് സിലിണ്ടര്‍ മെഡിക്കല്‍ ഓക്സിജന്‍ വാങ്ങുന്നതിന് വേണ്ടിയാണ് രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കോവിഡ് രോഗം പിടിപെട്ട് രോഗികള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് കര്‍ഷകനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. മകളുടെ കല്യാണം അവിസ്മരണീയമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് പണം സംഭാവന നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പിതാവിന്റെ പ്രവര്‍ത്തിയെ മകള്‍ അനിതയും പിന്താങ്ങി. ‘കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത വളരെ കൂടുതലാണ്’ അനിത പറഞ്ഞു. ‘മറ്റുള്ളവരും കൃഷിക്കാരനെ മാതൃകയാക്കി സംഭാവന നല്‍കിയാല്‍, പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടം വളരെ എളുപ്പമാകും,” കളക്ടര്‍ അഗര്‍വാള്‍ പറഞ്ഞു.
തന്റെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങള്‍ക്ക് ജീവശ്വാസം നല്‍കി മുംബൈ യുവാവ് മാതൃകയായിരുന്നു. ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം രാജ്യത്ത് ആയിരങ്ങള്‍ മരിച്ചു വീണപ്പോഴാണ് മുംബൈ സ്വദേശി ഷാനവാസ് ഷെയ്ക്ക് തന്റെ പ്രിയപ്പെട്ട എസ് യുവി വിറ്റ് ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി പണം കണ്ടെത്തിയത്. കോവിഡ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കാലം മുതല്‍ പ്രാണവായു എത്തിച്ച് നല്‍കാന്‍ ഷാനവാസ് പരിശ്രമിക്കുന്നുണ്ട്.
Read more: ആശ്വാസവാർത്ത ; അന്യസംസ്ഥാന തൊഴിലാളികളിൽ കോവിഡ് കുറയുന്നു
ആ പരിശ്രമമാണ് എസ്.യു.വി വിറ്റ് പോലും പണം കണ്ടെത്തുന്നതില്‍ എത്തി നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ ഷാനവാസിനെ സ്നേഹത്തോടെ വിളിക്കുന്നത് ‘ഓക്സിജന്‍മാന്‍’ എന്നാണ്. മുംബൈ മലാദ് സ്വദേശിയാണ് ഷാനവാസ്. കാര്‍ വിറ്റപ്പോള്‍ ലഭിച്ച 22 ലക്ഷം രൂപയ്ക്ക് 160 ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങി സ്വന്തം നാട്ടിലുള്ളവര്‍ക്ക് നല്‍കി. ഇതുവരെ 4000ത്തോളം പേര്‍ക്ക് ഷാനവാസ് പ്രാണവായു എത്തിച്ചു നല്‍കിയിട്ടുണ്ട്.
Read more: വൈറൽക്കാലമല്ലേ; പ്രതിരോധ ശേഷി വർധിപ്പിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Post Your Comments