COVID 19Latest NewsNews

ഒന്നിന് മുകളില്‍ ഒന്നായി കുത്തിനിറച്ച്‌ 22 മൃതദേഹങ്ങള്‍; ആരെയും നടക്കുന്ന ദൃശ്യങ്ങൾ

മരിച്ചവരുടെ ബന്ധുക്കള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്

മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ പ്രതിദിനം വർദ്ധിച്ചു വരുകയാണ്. അതിതീവ്ര വ്യാപന ഘട്ടത്തിൽ മഹാരാഷ്ട്രയില്‍ മരണസംഖ്യയും കൂടുകയാണ്. ആംബുലന്‍സുകളുടെ അഭാവം മൂലം സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങള്‍ ഓരോ പ്ലാസ്റ്റിക് ബാഗുകളാക്കി ഒരു ആംബുലന്‍സില്‍ കുത്തിനിറച്ച്‌ ഒരുമിച്ച്‌ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു.

read also:കൊടകര കുഴല്‍പ്പണ സംഭവം, പാര്‍ട്ടിയെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സിപിഎം ഗൂഡാലോചനയെന്ന് ബി.ജെ.പി

ആരെയും വേദനിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമണന്ദ് തീര്‍ത്ത് മറാത്ത്വാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ്. കഴിഞ്ഞ ദിവസം മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് കുത്തിനിറച്ച്‌ സംസ്കരിക്കാന്‍ ഒരു ആംബുലന്‍സില്‍ കൊണ്ടുപോയത്. അവശ്യത്തിന് വാഹനങ്ങളില്ലാത്തതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കോവിഡിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് ആംബുലന്‍സുകള്‍ ഉള്ളിടത്ത് ഇപ്പോള്‍ രണ്ട് എണ്ണം മാത്രമെയുള്ളുവെന്നും അധികൃതര്‍ പറയുന്നു.

മരിച്ചവരുടെ ബന്ധുക്കള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇതേ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button