COVID 19NewsIndiaFunny & Weird

വിവാഹ പാര്‍ട്ടികള്‍ക്കൊപ്പം പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സ് ഡ്രൈവറുടെ ഡാന്‍സ്- വൈറലായി വീഡിയോ

രാജ്യത്ത് കൊറോണ വ്യാപനം അതിതീവ്രമായി തുടരുകയാണ്. ഇതിനിടെ പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലായി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ തിങ്കളാഴ്ച രാത്രി സുശീല തിവാരി മെഡിക്കല്‍ കോളേജിന് പുറത്താണ് സംഭവം. പിപിഇ കിറ്റിലുള്ള ഡ്രൈവര്‍ വിവാഹ അതിഥികള്‍ക്കൊപ്പം മുന്‍കൈയെടുത്ത് ‘ബരാത്തിലേര്‍’പ്പെട്ടത്.

രാവും പകലും രാജ്യത്തെ സേവിക്കുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. തന്റെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി കടന്നുപോകുന്ന വിവാഹ ഘോഷയാത്രയോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍. വിവാഹ പാര്‍ട്ടിയിലുണ്ടായിരുന്ന ഒരാളാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ബാജാ ബരാറ്റിസ് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീതത്തിനൊപ്പം തന്നെ ഡ്രൈവര്‍ ചുവടുവെയ്ക്കുന്നത് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.

Read More: മഹാരാഷ്ട്രയില്‍ പുതുതായി കോവിഡ് ബാധിച്ചത് 66,358 പേര്‍ക്ക്

വീഡിയോയുടെ ആദ്യ കുറച്ച് സെക്കന്‍ഡില്‍ പിപിഇ കിറ്റിലുള്ളയാള്‍ നൃത്തം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബാരറ്റിസ് എന്താണ് നടക്കുന്നതെന്നറിയാതെ നില്‍ക്കുന്നത് കാണാം. പക്ഷേ, അടുത്ത കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ ആംബുലന്‍സ് ഡ്രൈവറിനൊപ്പം ചേര്‍ന്ന് നൃത്തം ചെയ്യുകയായിരുന്നു. വലിയ ആഘോഷ പരിപാടികളുമായി കടന്നു പോകുന്ന ബരാത്തി കോവിഡ് നിയന്ത്രണങ്ങള്‍, കര്‍ഫ്യൂകള്‍, ലോക്ക്ഡൗണുകകളൊക്കെ പ്രഖ്യാപിച്ചതോടെ പരിമിതമായ ആളുകളുമായി വലിയ വെളിച്ചമോ ഒന്നുമില്ലാതെയാണ് നടക്കുന്നത്.

Read more: ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ താന്‍ ഓരോ ദിവസവും 18 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുകയാണെന്ന് ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാനസിക സമ്മര്‍ദ്ദവുമായാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ഇതിനിടെയാണ് ആശുപത്രിക്ക് മുന്നിലൂടെ വിവാഹ ഘോഷയാത്ര കടന്നു പോകുന്നത് കണ്ടത്. ഇതോടെ എല്ലാം മറന്ന് നൃത്തം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാഹ അതിഥികളില്‍ കുറച്ചുപേര്‍ മാത്രമേ നൃത്തം ചെയ്യുന്നുള്ളൂവെങ്കിലും അവരില്‍ ഭൂരിഭാഗവും ആശങ്കാകുലരോ ഭയമോ ഉള്ളവരാണെന്ന് തോന്നുന്നു, എന്നാല്‍ അദ്ദേഹം ചേര്‍ന്നയുടനെ ബരാത്തികള്‍ ആവേശത്തോടെ നൃത്തം ചെയ്യാന്‍ തുടങ്ങി.

Read More: വിവരക്കേടും അഹന്തയുമുള്ള ഈ സംഘിക്ക് ഗൂഗിള്‍ മാത്രമാണശ്രയം, ലാട വൈദ്യം മാത്രമേ കയ്യിലിരുപ്പായിട്ടുള്ളൂ

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ 5,058 പുതിയ കോവിഡ് കേസുകളും 67 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെറാഡൂണ്‍ ജില്ലയില്‍ നിന്ന് 2,034, ഹരിദ്വാറില്‍ നിന്ന് 1,002, നൈനിറ്റാളില്‍ നിന്ന് 767, പൗരിയില്‍ നിന്ന് 323, ഉദം സിംഗ് നഗറില്‍ നിന്ന് 283, അല്‍മോഡയില്‍ നിന്ന് 135, ചമ്പാവത്തില്‍ നിന്ന് 104 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് മൊത്തം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,56,859 ആണ്, 1,12,265 രോഗികള്‍ സുഖം പ്രാപിച്ചു. നിലവില്‍ സംസ്ഥാനത്ത് 39,031 സജീവ കേസുകളുണ്ട്. മരണസംഖ്യ 2,213 ആണ്.

Read More: ഭാവിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകാൻ ആഗ്രഹമുണ്ട്: ബ്രൂണൊ ഫെർണാണ്ടസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button