മലപ്പുറം: കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ യുവാവ് മരിച്ചു. കുറുക്കൻകുന്നത്ത് താമസിക്കുന്ന ശങ്കരൻ ചെട്ടിയാരുടെ മകൻ രതീഷ് (38) എന്നയാളാണ് മരിച്ചത്. കോവിഡ് നെഗറ്റീവായി കഴിഞ്ഞ ദിവസമാണ് രതീഷ് വീട്ടിലെത്തിയത്.
ഏപ്രിൽ 12നാണ് രതീഷിന് കോവിഡ് പരിശോധന നടത്തിയത്. പിന്നീട് രോഗം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് രതീഷ് പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തേടി. കഴിഞ്ഞ ദിവസം പരിശോധന ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ട് വീട്ടിലെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ രതീഷിന് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അരീക്കോട് താലൂക്ക് ആശുപത്രിയിൽ വിവരമറിയിച്ചു. ഇതേ തുടർന്ന് ആംബുലൻസ് എത്തുകയും രതീഷിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോവുകയും ചെയ്തു. അവിടെ ചികിത്സ നടക്കുന്നതിനിടയിലാണ് രതീഷ് മരണപ്പെട്ടത്.
Post Your Comments