2010-13 കാലയളവിൽ കെ.എസ്.ആർ.ടി.സി.യുടെ കണക്കുകളിൽ ക്രമക്കേടുണ്ടായെന്നും 100 കോടി രൂപ കാണാതായതായി എന്നുമാണ് എം.ഡി ബിജു പ്രഭാകർ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തൽ. ആരോപണം ഉയർന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താനൊരുങ്ങുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് ലഭ്യമായ വിവരം.
2010-13 കാലയളവിലാണ് ക്രമക്കേട് ഉണ്ടായതെന്നും, 100 കോടി രൂപ കാണാതായതിന് പുറമേ ഇതുമായി ബന്ധപ്പെട്ടുള്ള ഫയലുകളും, രേഖകളും കാണാനില്ലെന്നും ബിജു പ്രഭാകർ പറയുന്നു. ആരോപണം ഉയർന്നതിന് പിന്നാലെ അന്ന് അക്കൗണ്ട്‌സിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്ന കെ.എം. ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അദ്ദേഹം.
ആരോപണം ഉയർന്ന് ,മാസങ്ങൾ കസ്‌ജിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ഉണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തതാണ് തീരുമാനമായത്.
Post Your Comments