
ഐപിഎല്ലിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ച് രണ്ട് വിദേശ താരങ്ങൾ കൂടി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ വിദേശ താരങ്ങളായ റിച്ചാർഡ്സും ആദം സംപയും പിന്മാറുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ പിന്മാറ്റം. റിച്ചാർഡ്സും ആദം സംപയും ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയാണെന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഔദ്യോഗിക സ്റ്റേറ്റ്മെന്റിൽ പറയുന്നത്.
നേരത്തെ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ നിന്ന് വിദേശ താരങ്ങളായ ലിയാം ലിവിങ്‌സ്റ്റണും ആൻഡ്രൂ ടൈയും പിന്മാറിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് തന്റെ കുടുംബത്തിനൊപ്പമുണ്ടാകണമെന്ന് പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ് താരം അശ്വിനും ഐപിഎല്ലിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.
Post Your Comments