Latest NewsIndiaNews

ആന്ധ്രയിൽ പ്രകൃതി വാതക ഖനനവുമായി റിലയൻസും, ബ്രിട്ടീഷ് പെട്രോളിയവും

ആന്ധ്രയിലെ കാക്കിനടയിൽ കടലിൽ 1,850 മീറ്റർ ആഴത്തിലാണ് ഖനനം നടക്കുന്നത്.

ആന്ധ്രപ്രദേശ്: രാജ്യത്തെ പ്രതിദിനാവശ്യത്തിന്റെ 15 ശതമാനം ശേഷിയുള്ള പ്രകൃതി വാതക പ്ലാന്റിന്റെ ആദ്യ ഘട്ടത്തിന് ആന്ധ്രയിൽ തുടക്കം. റിലയൻസും ബ്രിട്ടീഷ് പെട്രോളിയവും ചേർന്നാണ് സമുദ്രാന്തർഭാഗത്ത് നിന്ന് പ്രകൃതി വാതക ഖനനം തുടങ്ങിയത്. ആന്ധ്രയിലെ കാക്കിനടയിൽ കടലിൽ 1,850 മീറ്റർ ആഴത്തിലാണ് ഖനനം നടക്കുന്നത്. ഗ്യാസ് ഫീൽഡിലെ നാല് റിസർവോയറിൽ നിന്നാണ് ഇപ്പോൾ വാതകം ഉത്പാദിപ്പിക്കുന്നത്.

കോവിഡ് വ്യാപനത്താൽ വിവിധ മേഖലകളിൽ ഉണ്ടായ മാന്ദ്യം മൂലം 2021 ജൂണോടെ ഖനനം നടത്താമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരത്തെ തന്നെ ഉത്പാദനം തുടങ്ങാനായതായി ഇരുകമ്പനികളും പ്രസ്താവനയിൽ അറിയിച്ചു.

അടുത്ത വർഷത്തോടെ മൂന്നാമതൊരു ബ്ലോക്കിൽ നിന്ന് കൂടി വാതക ഉത്പാദനം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വക്താക്കൾ അറിയിച്ചു. അതോടുകൂടി പ്രവർത്തനക്ഷമമായാൽ 2023 ഓടെ പ്രതിദിനം 30 മില്യൺ സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റർ പ്രകൃതി വാതകം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button