KeralaLatest NewsNews

തെണ്ടിത്തരമാണ്…ശുദ്ധ അസംബന്ധമാണ്, തലസ്ഥാനത്ത് നടക്കുന്ന ദുരന്തം ലോകം മുഴുവന്‍ കാണുകയാണ്; പന്തളം സുധാകരന്‍

ശീതീകരിച്ച മുറിയില്‍ നിന്നും നിര്‍ദ്ദേശം കൊടുക്കുകയല്ലാതെ കളക്ടറുടെ പണിയെന്താണ്

തിരുവനന്തപുരം: മെഗാ വാക്സിന്‍ ക്യാമ്പ് നടത്തിയ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുകയും രണ്ടുപേര്‍ കുഴഞ്ഞുവീഴുകയും ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറും പൊലീസും മരണത്തിന്റെ വ്യാപാരികളാവുകയാണെന്ന് സുധാകരന്‍ പ്രതികരിച്ചു. ശീതീകരിച്ച മുറിയില്‍ നിന്നും നിര്‍ദേശങ്ങള്‍ കൊടുക്കുകയല്ലാതെ കളക്ടറുടെ പണിയെന്താണൈന്നും പന്തളം സുധാകരന്‍ ടെലിവിഷന്‍ ചാനലിൽ പറഞ്ഞു.

‘വളരെ വേദനയോടെയാണ് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിന്റെ വാര്‍ത്ത കണ്ടത്. മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും വീട്ടില്‍ നിന്നും അഞ്ച് മിനിറ്റ് പോലും വേണ്ട അവിടുത്തേക്ക്. പൊലീസ് ഹെഡ് ക്വട്ടേഴ്സിന്റെ തൊട്ട് മുന്നില്‍. ഇവിടെ ഒരു ജില്ലാ കളക്ടര്‍ ഉണ്ടല്ലോ. ശീതീകരിച്ച മുറിയില്‍ നിന്നും നിര്‍ദ്ദേശം കൊടുക്കുകയല്ലാതെ കളക്ടറുടെ പണിയെന്താണ്. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ പോലും ഇവിടെയില്ല.

read also:വേണ്ടിവന്നാൽ ട്രഷറിയിലെ പണം ഉപയോഗിച്ച് തന്നെ വാക്സിൻ വാങ്ങും; രമേശ് ചെന്നിത്തലക്ക് തോമസ് ഐസക്കിന്റെ മറുപടി

തെണ്ടിത്തരമാണ്. എന്തൊരു ശുദ്ധ അസംബന്ധമാണ്. പിണറായി സ്തുതി മാത്രമുള്ള നിരവധി ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നിലെന്ന് ഞാന്‍ ആരോപിക്കുകയാണ്. രാഷ്ട്രീയം കാണരുത്. എല്ലാവരും ഉള്‍വലിഞ്ഞിരിക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയും സെക്രട്ടറിയും ഡിജിപിയും അവിടെ ചെല്ലണം. കേരളത്തിന്റെ തലസ്ഥാനത്ത് നടക്കുന്ന ദുരന്തം ലോകം മുഴുവന്‍ കാണുകയാണ്. മരണവ്യാപാരികളായി മാറിയിരിക്കുകയാണ്. അടിയന്തിരമായി ഇതില്‍ ഇടപെടണം. മുഖ്യമന്ത്രി അവിടേക്ക് വന്നാല്‍ ഒളിവില്‍ ഉള്ള ഉദ്യോഗസ്ഥരൊക്കെ പുറത്തേക്ക് വരും. ജനങ്ങളുടെ ജീവന്‍ അപകടത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയുണ്ടാക്കരുത്.’ പന്തളം സുധാകരന്‍ പറഞ്ഞു.

രാവിലെ ഏഴു മണി മുതല്‍ സമൂഹിക അകലം പാലിക്കാതെയുള്ള വാക്സിൻ ക്യാമ്പിൽ നീണ്ട വരിയായി ആളുകൾ എത്തിയിരുന്നു. ടോക്കണ്‍ കൊടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. വാക്സിന്‍ എടുക്കാന്‍ എത്തിയവരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button