Latest NewsFootballNewsSports

ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം

തുടർച്ചയായ നാലാം തവണയും ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ ടോട്ടൻഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പിൽ മുത്തമിട്ട് റെക്കോർഡിനൊപ്പമെത്തിയത്. മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റി നിരവധി തവണ ടോട്ടൻഹാമിന്റെ പോസ്റ്റിലേക്ക് ഇരച്ചുകയറി. എന്നാൽ ആദ്യ പകുതിയിൽ കാർഡിന് പകരം റഫറിയുടെ ശാസനയുമായി രക്ഷപ്പെട്ട പ്രതിരോധ താരം ലപോർട്ടെയാണ് സിറ്റിയുടെ വിജയ ഗോൾ നേടിയത്.

കോച്ച് ഹോസെ മൊറീഞ്ഞോയെ പുറത്താക്കുകയും റിയാൻ മേസൺ പകരക്കാരായി എത്തുകയും ചെയ്ത ടോട്ടൻഹാമിന്റെ ദൗർബല്യം മുതലെടുത്താണ് സിറ്റി മത്സരത്തിൽ ആധിപത്യം നേടിയത്. ഓരോ ടീമിന്റെയും 2000 മുതൽ 8000 കാണികൾക്ക് പ്രവേശനം നൽകിയായിരുന്നു വെംബ്ലിയിൽ ഫൈനൽ നടന്നത്. 1980കളിൽ തുടർച്ചയായ നാലുവട്ടം ലീഗ് കപ്പ് സ്വന്തമാക്കിയ ശേഷം ആദ്യമായാണ് സിറ്റി വീണ്ടും അതേ നേട്ടം കൈവരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button