Latest NewsNewsIndia

ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്; പോലീസിൽ പരാതി നൽകി

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. തന്റെ പേരിൽ ആരോ വ്യാജ ട്വിറ്റർ അക്കൗണ്ട് രൂപീകരിച്ചതായി ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസിൽ പരാതി നൽകി. ഈ ട്വിറ്റർ അക്കൗണ്ടിലൂടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം പോലീസിൽ പരാതി നൽകിയത്.

Read Also: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണം; മൂന്ന് ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനമില്ല

ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ തനിക്ക് അക്കൗണ്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ചീഫ് ജസ്റ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എൻ വി രമണ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. ഈ ട്വിറ്റർ ഹാൻഡിലിൽ നിന്നും ഷെയർ ചെയ്തിട്ടുള്ള ട്വീറ്റും അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.

Read Also: ‘കെഎസ്ആർടിസി യാത്ര സൗജന്യമാക്കണം’ അല്ലെങ്കിൽ പിണറായി കൊള്ളയടിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാലോ; ശ്രീജിത്ത് പണിക്കർ

അജിത് ഡോവലിന്റെ ഇടപെടലിനെ തുടർന്ന് യു എസ് ഇന്ത്യയ്ക്ക് അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യാൻ തയ്യാറായി എന്നായിരുന്നു ഈ ട്വിറ്റർ ഹാൻഡിലിൽ നിന്നും ഷെയർ ചെയ്യപ്പെട്ട സന്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button