തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കീഴ്ശാന്തിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇനി മൂന്ന് ദിവസത്തേക്ക് ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശം ഉണ്ടാകില്ല. പ്രസാദ വിതരണം ഒരാഴ്ച്ചത്തേക്ക് ഉണ്ടാകില്ലെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ഏർപ്പെടുത്തിയിരിക്കുന്നത്. വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളിൽ 20 പേരും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. പള്ളികളിൽ പരമാവധി 50 പേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ചെറിയ പള്ളികളാണെങ്കിൽ ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് സംസ്ഥാനത്ത് 21,890 പേർക്കാണ് കോവിഡ് ബാധിച്ചത്.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 3651 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 15011 പേർ
Post Your Comments