
തിരുവനന്തപുരം : മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ലാദം മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സമ്പൂര്‍ണ ലോക്ക് ഡൗൺ വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലോക്ക് ഡൗൺ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന സംശയം ഉണ്ടെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.
Read Also : പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം
‘ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചുള്ള വിജയഹ്ലാദം മതി. ലോക്ക് ഡൗണിനോട് യോജിപ്പില്ല. പ്രേട്ടോകോള്‍ പാലിച്ച് എല്ലാവരും സഹകരിക്കണം. ലോക്ക് ഡൗൺ ആളുകള്‍ക്ക് ബുദ്ധിമുട്ടാകും. ജീവിതം വഴിമുട്ടും. കണ്ടെയ്ന്‍മെന്റ് സോണ്‍ വേണ്ടിടത്ത് അത് ചെയ്യണം. പൊതുവായുള്ള ലോക്ക് ഡൗൺ ഒഴിവാക്കുകയും വേണം. ഞായറാഴ്ച്ചത്തെ ലോക്ക് ഡൗൺ നല്ലതാണ്. സമ്പൂര്‍ണ ലോക്ക് ഡൗൺ ജനജീവിതത്തെ ബാധിക്കും. അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരാണ് പറയേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടായെന്നതാണ് പൊതു അഭിപ്രായം. ജനങ്ങളുടെ അവസ്ഥ കണക്കിലെടുക്കണം. ദൈനംദിന ജീവിതം നയിക്കുന്നവരുടെ ജിവിതം കണക്കിലെടുക്കണം. ചെറുകിട ഫാക്ടറികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരുടെ ജീവിതം കണക്കിലെടുക്കണം. കടകള്‍ 9 വരെ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.’ രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments