
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചെൽസിക്ക് ജയം. എവേ പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 1-0ന് ചെൽസി പരാജയപ്പെടുത്തി. 43-ാം മിനുട്ടിൽ സൂപ്പർ താരം തിമൊ വെർണറായിരുന്നു ചെൽസിയുടെ വിജയശില്പി. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള പോരാട്ടം ചെൽസി ശക്തമാക്കി. തോമസ് ടൂഹെലിന്റെ കീഴിൽ തുടർച്ചയായ 10-ാം എവേ പോരാട്ടത്തിലും ചെൽസി തോൽവിയറിഞ്ഞില്ല.
പ്രീമിയർ ലീഗ് ചരിത്രത്തിൽ പരിശീലകനായി ആദ്യ 10 എവേ പോരാട്ടത്തിൽ തോൽവി അറിയാത്ത രണ്ടാമത്തെ മാനേജരെന്ന നേട്ടം ടൂഹെലിനെ തേടിയെത്തി. അതേസമയം, മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സ് മത്സരം സമനിലയിൽ പിരിഞ്ഞു.
Post Your Comments