Latest NewsKeralaNews

കൊവിഡ് ബാധിതനായ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വാട്സാപ്പ് സന്ദേശം പങ്കുവച്ച് സതീഷ് ആചാര്യ; പോസ്റ്റ് വൈറല്‍

അസഭ്യ വാക്കുകളേതും ഉപയോഗിക്കാതെ, കാര്‍ട്ടൂണുകള്‍ സംബന്ധിച്ച്‌ താനുമായി എപ്പോഴും തര്‍ക്കിച്ചിരുന്ന ആളാണ് ഇതെന്നും സതീഷ് ആചാര്യ

ന്യൂഡല്‍ഹി: ഫ്രാന്‍സിലെ ഷാര്‍ളി എബ്ദോ തീവ്രവാദാക്രമണം സംബന്ധിച്ച കാര്‍ട്ടൂണുകള്‍ പങ്കുവച്ചു ശ്രദ്ധനേടിയ പ്രമുഖ കാര്‍ട്ടൂണിസ്റ്റായ സതീഷ് ആചാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആകുന്നു.

കേരളത്തിലെ സര്‍ക്കാര്‍ തനിക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള കൊവിഡ് ബാധിതനായ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വാട്സാപ്പ് സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ സതീഷ് ഷെയർ ചെയ്തിരിക്കുന്നത്.

read also:ചെന്നിത്തലയില്‍ വാഹനാപകടം; നെല്ലുമായി വരികയായിരുന്ന ലോറി പുഴയിലേയ്ക്ക് മറിഞ്ഞു

സംസ്ഥാന സര്‍ക്കാരില്‍ നിന്നും മികച്ച സേവനമാണ് ലഭിക്കുന്നതെന്നും അവര്‍ക്ക് സാധിക്കുന്ന കാര്യങ്ങളെല്ലാം തനിക്ക് വേണ്ടി ചെയ്യുന്നുണ്ടെന്നും പറയുന്ന സ്ക്രീന്‍ഗ്രാബ് പങ്കുവച്ച കാര്‍ട്ടൂണിസ്റ്റ് കേരളത്തില്‍ നിന്നുമുള്ള ആര്‍എസ്‌എസ്പ്രവര്‍ത്തകനാണ് ഈ സന്ദേശമയച്ചതെന്നും അസഭ്യ വാക്കുകളേതും ഉപയോഗിക്കാതെ, കാര്‍ട്ടൂണുകള്‍ സംബന്ധിച്ച്‌ താനുമായി എപ്പോഴും തര്‍ക്കിച്ചിരുന്ന ആളാണ് ഇതെന്നും കുറിപ്പിൽ പറയുന്നു.

https://www.facebook.com/cartoonistsatishacharya/posts/4312722485406073

shortlink

Related Articles

Post Your Comments

Related Articles


Back to top button