KeralaCinemaMollywoodLatest NewsNewsEntertainment

‘എന്നാൽ ഒരിക്കൽ ജീവിതം മാറിമറിയും എന്ന് സ്വപ്നം കണ്ടിരുന്നു’; ജോജി

'ജോജി എന്ന കഥാപാത്രം യഥാർഥ ജോജിയുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഈ സിനിമ.

കലയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് താൻ വരുന്നതെന്നും, അതിനാൽ 20 വർഷങ്ങൾ ഈ മേഖലയിൽ കഠിന പരിശ്രമം നടത്തേണ്ടി വന്നുവെന്നും ജോജി സിനിമയിൽ ജെയ്സൺ ആയി അഭിനയിച്ച യഥാർത്ഥ ജോജി പറയുന്നു. ജോജി സിനിമ കാലഘട്ടത്തിന്റെ കൂടി ആവശ്യകതയായിട്ടാണ് കാണപ്പെടേണ്ടതെന്നും, ജീവിതത്തിൽ വഴിത്തിരിവുകൾ തേടുന്ന അനേകം ജോജിമാരുടെ പ്രതീകം കൂടിയാണ് ഫഹദ് അവതരിപ്പിച്ച ജോജിഎന്നും അദ്ദേഹം മനോരമ ഓൺലൈൻന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘കലയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. അതിനാൽ തന്നെ 20 വർഷങ്ങൾ ഈ മേഖലയിൽ കഠിന പരിശ്രമം നടത്തേണ്ടി വന്നു. ജോജി സിനിമയുടെ ഭാഗമാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പ്രത്യേകിച്ച് അഭിനയം എന്നത് ചിന്തയിലോ സ്വപ്നത്തിലോ ഉണ്ടായിരുന്ന കാര്യമല്ലായിരുന്നു’. ജോജി പറയുന്നു.

‘ജോജി എന്ന കഥാപാത്രം യഥാർഥ ജോജിയുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഈ സിനിമ. മലയോരത്തു നിന്ന് സിനിമ എന്ന വിദൂര സ്വപ്നത്തിലേക്ക് ചുവടുകൾ ഏറെ താണ്ടേണ്ടതുണ്ട്. വിജയം സുനിശ്ചിതമെന്നു പറയാനും കഴിയാത്ത അവസ്ഥ’. എന്നാൽ ഒരിക്കൽ ജീവിതം മാറിമറിയും എന്ന് സ്വപ്നം കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ജോജി സിനിമ കാലഘട്ടത്തിന്റെ കൂടി ആവശ്യകതയായിട്ടാണ് കാണപ്പെടേണ്ടത്. ‘അപ്പൻ ആഗ്രഹിക്കുന്ന രീതിയിലുള്ള മകനാകാൻ എനിക്കു കഴിഞ്ഞില്ല, ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ആകാൻ പോലും എനിക്കു കഴിയുന്നില്ല’ എന്നു ജോജിയുടെ കഥാപാത്രം പറയുന്നുണ്ട്. വീടുമായി യാതൊരു ബന്ധവുമില്ലാത്ത മേഖലയെ സ്വപ്നം കാണുന്ന ആളാണ് ജോജി. താൻ ആഗ്രഹിക്കുന്ന രീതിയിൽ മകൻ വരണമെന്ന് ചിന്തിക്കുന്ന അപ്പൻ. ഇതിനിടയിൽ ഒന്നുമാകാതെ പോകുന്ന ജോജി. ജീവിതത്തിൽ വഴിത്തിരിവുകൾ തേടുന്ന അനേകം ജോജിമാരുടെ പ്രതീകം കൂടിയാണ് ഫഹദ് അവതരിപ്പിച്ച ജോജി. ജോജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button