Latest NewsKeralaNews

വിവാഹ വാഗ്ദാനം നൽകി പീഡനം; നഗ്നചിത്രങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത് പണം സമ്പാദിക്കാനും ശ്രമം; യുവാവ് പിടിയിൽ

എറണാകുളം: വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ചെല്ലാനം സ്വദേശിയായ നോബിൾ പ്രകാശ് എന്നയാളാണ് അറസ്റ്റിലായത്. വലിയമല പോലീസാണ് ഇയാളെ പിടികൂടിയത്.

Read Also: പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 ഓക്‌സിജൻ പ്ലാന്റുകൾ; ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ

പീഡനത്തിനിരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹ വാദ്ഗാനം നൽകി കഴിഞ്ഞ ഒന്നര വർഷത്തോളമായി നോബിൾ പെൺകുട്ടിയെ ലൈഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ക്യാമറയിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോകളും ദൃശ്യങ്ങളും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത് പണം സമ്പാദിക്കാനായിരുന്നു ഇയാളുടെ ശ്രമം.

ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്നും ഇയാൾ ഒന്നര ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തിരുന്നു. വീണ്ടും ഇയാൾ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

Read Also: അന്വേഷണ സംഘത്തെ കുഴപ്പിച്ച് ജെസ്ന തിരോധാനക്കേസ്; തടങ്കല്‍ പാളയത്തിലെവിടെയോ ജസ്ന ജീവിച്ചിരിക്കുന്നു? സിബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button