Latest NewsKeralaNews

കോവിഡ് വ്യാപനം; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഇനി മുതൽ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 മണി വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക.

Also Read: ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന എക്കാലത്തേയും ജനകീയ നേതാവ് മാരാര്‍ജിയുടെ ഓര്‍മ ദിനത്തില്‍ എസ് സുരേഷിന്റെ കുറിപ്പ്

കണ്ടെയ്ൻമെന്റ് സോണുകളായും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അതാത് ജില്ലാ കളക്ടർമാർ പ്രഖ്യാപിക്കുന്ന സമയങ്ങൾ റേഷൻ വ്യാപാരികൾക്കും ബാധകമായിരിക്കുമെന്ന് സംയുക്ത റേഷൻ ഡീലേഴ്‌സ് സമിതി അറിയിച്ചു.

അതേസമയം, ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമായിരുന്നു എന്നാണ് വിലയിരുത്തൽ. അതിനാൽ സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടാകില്ലെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. സാഹചര്യങ്ങൾ വിലയിരുത്താനായി നാളെ സർവ്വകക്ഷി യോഗം ചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button