മുട്ടാര്‍: വൈഗ കൊലപാതകക്കേസ് പ്രതി സനു മോഹന്റെ പദ്ധതിയിൽ ഞെട്ടി പോലീസ്. കേസിൽ പ്രധാന തെളിവായ സനു മോഹന്റെ കാറിലെ രക്തക്കറ കാര്‍ കഴുകിയതോടെ നഷ്ടമായെന്ന് അന്വേഷണ സംഘം . പ്രതി സനു മോഹന്‍ കോയമ്പത്തൂരില്‍ വിറ്റ കാര്‍ കഴുകിയതോടെ രക്തക്കറ മാഞ്ഞു. എന്നാല്‍ കാറിന്റെ സീറ്റിലൊരു ഭാഗത്ത് രക്തക്കറയുടേതെന്ന് തോന്നുന്ന അടയാളം കണ്ടെത്തിയിട്ടുണ്ട്. അബോധാവസ്ഥയിലാക്കിയ വൈഗയെ മുട്ടാര്‍ പുഴയില്‍ തള്ളാന്‍ കൊണ്ടുപോയത് കാറിന്റെ പിന്‍സീറ്റില്‍ കിടത്തിയാണ്. സനു മോഹനെ മനോരോഗ വിദഗ്ധന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്നും, മകളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നുമുള്ള സനുമോഹന്റെ മൊഴി കളവാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
Read Also: വാക്‌സിന്‍ ചലഞ്ച്, തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്
എന്നാൽ കുട്ടിയെ കൊലപ്പെടുത്തി ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്‍്റെ പദ്ധതിയെന്നായിരുന്നു പോലീസ് കണ്ടെത്തിയിട്ടുള്ളത്. സനു മോഹന് രഹസ്യകാമുകി ഉണ്ടായിരുന്നതായി പോലീസിന് സംശയമുണ്ട്. കൊലപാതകത്തിനുള്ള കാരണം സാമ്പത്തിക ബാധ്യത എന്ന സനൂ മോഹന്റെ നിലപാട് കള്ളമെന്ന് പോലീസ് കണ്ടെത്തി. ഗോവയില്‍ അടക്കം ആത്മഹത്യാശ്രമം നടത്തി എന്ന സനു മോഹന്‍റെ മൊഴിയും തെറ്റാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
Post Your Comments