റിയാദ് : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയിലെ 18 പള്ളികള്‍ കൂടി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അടച്ചു. പ്രാര്‍ത്ഥനയ്ക്കെത്തിയവരില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
Read Also : പ്ലസ്ടു പരീക്ഷ കഴിഞ്ഞത് ആഘോഷമാക്കാൻ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി വാഹന റാലി; മലപ്പുറത്ത് 20 പേർക്കെതിരെ കേസ്
റിയാദിലെ 11ഉം കിഴക്കന്‍ പ്രവിശ്യയിലെ മൂന്നും ബഹ, അസിര്‍ പ്രവിശ്യകളിലെ രണ്ട് വീതവും പള്ളികളാണ് പുതുതായി അടച്ചുപൂട്ടിയത്. പ്രാര്‍ത്ഥനയ്ക്കെത്തിയവരില്‍ കൊവിഡ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനകം 782 പള്ളികളാണ് സൗദി അധികൃതര്‍ താല്‍ക്കാലികമായി അടച്ചത്.
Post Your Comments