KeralaCinemaMollywoodLatest NewsNewsEntertainment

മണിക്കുട്ടൻ ചെയ്ത തെറ്റിന് സന്ധ്യയോട് ക്ഷമ ചോദിച്ച് മോഹൻലാൽ; പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ, നാടകീയ രംഗങ്ങൾ

മണിക്കുട്ടന്റെ മാനസികനില ശരിയല്ലേയെന്ന് മോഹൻലാൽ; പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ, വൈകാരിക നിമിഷം

ബിഗ് ബോസിൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് സംഭവബഹുലമായിരുന്നു. സായിക്ക് നേരെ ചെരുപ്പെറിഞ്ഞ റാംസാണ് മോഹൻലാൽ ശിക്ഷ നൽകി. ടിമ്പലിലെ അധിക്ഷേപിച്ച കിടിലൻ ഫിറോസിന് വാണിംഗും നൽകി. ഇതിനിടയിൽ സന്ധ്യയുടെ കലയെ ടാസ്കിനിടയിൽ മോശമായി അധിക്ഷേപിച്ച മണിക്കുട്ടനും മോഹൻലാലിന്റെ അടുത്ത് നിന്നും വിമർശനം നേരിടേണ്ടി വന്നു.

സന്ധ്യയെ മണിക്കുട്ടൻ കലയുടെ പേര് പറഞ്ഞു അധിക്ഷേപിച്ച മണിക്കുട്ടൻ മോഹൻലാൽ വഴക്ക് പറഞ്ഞു. സംഭവം എന്താണെന്ന് ചോദിച്ചപ്പോൾ പഴയ കാര്യം പറയാൻ ശ്രമിച്ച മണിയോട് ഇന്നലെ സംഭവിച്ചത് പറയാൻ മോഹൻലാൽ ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങള്‍ ഇനിയെങ്കിലും സൂക്ഷിക്കുകയെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ഞാന്‍ ക്ഷമ ചോദിക്കാം എന്ന് മണിക്കുട്ടന്‍ പറഞ്ഞു. എന്നോട് ക്ഷമയൊന്നും ചോദിക്കണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

Also Read:പാവപ്പെട്ടവർക്കൊരു കൈസഹായം; ഗൗതം ഗംഭീർ തുടക്കമിട്ടു, ധനസഹായം നൽകി അക്ഷയ് കുമാർ

‘ഞാന്‍ സജ്‌നയോട്’ എന്നായിരുന്നു ഇതിന് മണിക്കുട്ടന്‍ മറുപടി പറഞ്ഞപ്പോള്‍ തുടങ്ങിയത്. സന്ധ്യയുടെ പേര് സജ്‌ന എന്ന് മാറിപ്പോയതായിരുന്നു. ‘സജ്‌നയോ, അവന്‍ ഇപ്പോഴും പുറകില്‍ തന്നെ നില്‍ക്കുവാണ്. നീ എത്ര ആഴ്ച പുറകിലാണ്. നീ ഇരുന്നോളൂ, മണിക്കുട്ടന്റെ മാനസിക നില ശരിയല്ലെന്ന് തോന്നുന്നു. പേരുകള്‍ മാറിത്തുടങ്ങുന്നുവെന്ന്’ മോഹന്‍ലാല്‍ പറഞ്ഞു. സന്ധ്യയ്ക്ക് വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞത് മണിക്കുട്ടന് ഏറെ വിഷമമുണ്ടാക്കി. ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം സാര്‍ കേള്‍ക്കുന്നില്ലെന്ന് മണിക്കുട്ടൻ പറഞ്ഞപ്പോൾ ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് മോഹന്‍ലാല്‍ സന്ധ്യയോട് പറയുകയായിരുന്നു. ഇതോടെ തകർന്ന് പോയത് മണിയായിരുന്നു.

തനിക്ക് മാനസിക പ്രശ്‌നമില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. വളരെ വികാരഭരിതനായിരുന്നു മണിക്കുട്ടന്‍ പിന്നീട്. ഇതിന് ശേഷം മോഹന്‍ലാല്‍ താരങ്ങള്‍ക്കായി കരുതി വച്ച ടാസ്‌ക്കിനുള്ള വസ്തുക്കള്‍ എടുക്കാനായി മണിക്കുട്ടനോട് സ്‌റ്റോര്‍ റൂമിലേക്ക് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ കരഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം റൂമിലേക്ക് നടന്നത്. സ്‌റ്റോര്‍ റൂമില്‍ വച്ച് പൊട്ടിക്കരയുകയായിരുന്നു മണിക്കുട്ടന്‍. പിന്നീട് സ്വയം നിയന്ത്രിച്ച ശേഷം മാണി തിരിച്ചെത്തി. പഴയത് പോലെ കൂളാവാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് നല്ല വിഷമമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button