Latest NewsNewsIndia

മഹാരാഷ്ട്രയിൽ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകും; നിലപാട് വ്യക്തമാക്കി മന്ത്രി

മുംബൈ: മഹാരാഷ്ട്രയിൽ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകും. മന്ത്രി നവാബ് മാലിക്കാണ് ഇക്കാര്യം അറിയിച്ചത്. വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിൻ വിതരണത്തിനായി ആഗോള ടെൻഡർ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: നിങ്ങൾക്ക് നാണമില്ലേ, ജനങ്ങൾക്ക് കഴിക്കാൻ ഭക്ഷണം പോലുമില്ലാത്ത സമയത്താണോ ഇതൊക്കെ?; താരങ്ങൾക്കെതിരെ നവാസുദ്ധീൻ

കോവിഡ് -19 വാക്‌സിൻ, റെംഡെസിവിർ എന്നിവയ്ക്കായി സർക്കാർ ആഗോള ടെൻഡർ വിളിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്‌സിൻ സംബന്ധിച്ച വിശദാംശങ്ങൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാലയുമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശനിയാഴ്ച 67,160 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 676 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read Also: കെ ആർ ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരം; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button