COVID 19KeralaLatest NewsIndiaNews

പച്ചക്കറി കൂടുതൽ ഭക്ഷിക്കുന്നവരിൽ കോവിഡ് രോഗ സാധ്യത കുറവോ ? ; ഏറ്റവും പുതിയ പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : കോവിഡ് വൈറസിനെക്കുറിച്ച്  കൗൺസിൽ ഓഫ് സൈന്റിഫിക് ഇൻഡസ്ട്രിയൽ റിസർച്ച് നടത്തിയ പഠനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വെജിറ്റേറിയൻ ആളുകളിൽ കൊറോണ വൈറസ് ബാധയേൽക്കാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നാണ് പഠനം പറയുന്നത്.

Read Also : കോവിഡ് വ്യാപനം : ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വി​ട്ടൊഴിയുന്നു

റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ 140 ഡോക്ടർമാരും, ഗവേഷകരുമായി പഠനം നടത്തിയത്. കൊറോണ വൈറസിനെതിരായ ആന്റിബോഡിയും, അവ വൈറസിനെ എങ്ങിനെ നിർവ്വീര്യമാക്കുന്നു എന്നും കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. 10,427 യുവാക്കളെ ഉൾപ്പെടുത്തി 40 സിഎസ്‌ഐആർ ലബോറട്ടറികളിലാണ് പഠനം നടത്തിയത്.

പച്ചക്കറി മാത്രം ഭക്ഷിക്കുന്നവരിൽ ഫൈബറിന്റെ അളവ് കൂടുതലാണെന്നും, ഇത് കൊറോണയ്‌ക്കെതിരെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ടെന്നും പഠനം പറയുന്നു. അതേസമയം പുകവലിക്കുന്നവരിൽ കൊറോണ ബാധിക്കുന്നതിനുള്ള സാദ്ധ്യത കുറവാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്നവരിൽ ഉത്പാദിപ്പിക്കപ്പെടുന്ന കഫത്തിന്റെ അളവ് കൂടുതലാണ്. ഇത് വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നത് തടയുന്നുവെന്നും അതിനാൽ രോഗം ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button