Latest NewsKeralaNews

അന്വേഷണ സംഘത്തെ കുഴപ്പിച്ച് ജെസ്ന തിരോധാനക്കേസ്; തടങ്കല്‍ പാളയത്തിലെവിടെയോ ജസ്ന ജീവിച്ചിരിക്കുന്നു? സിബിഐ

ജസ്ന ജീവനൊടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നുവെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഏറ്റവും അവസാനമായി ഈ കേസില്‍ അന്വേഷണം നടത്തിയ കേരളാ പൊലീസിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം.

കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബിരുധ വിദ്യാർത്ഥി ജസ്ന മരിയ ജയിംസി(20) തിരോധാന കേസിൽ എങ്ങുമെത്താതെ അന്വേഷണ സംഘം. എന്നാൽ അന്വേഷണ സംഘങ്ങളെ കുഴപ്പിക്കുന്നത് മൊബൈല്‍ ഫോണ്‍ തന്നെ. ജസ്നയ്ക്ക് ഫോണ്‍ ഉപയോഗം കുറവായിരുന്നതും കാണാതെയാകുമ്പോള്‍ ഫോണ്‍ ഒപ്പം കൊണ്ടു പോകാതിരുന്നതും അന്വേഷണ സംഘങ്ങളെ സഹായിച്ചില്ലെന്ന് മാത്രമല്ല, പ്രതിബന്ധവുമായി. പഴയൊരു കീപാഡ് മൊബൈല്‍ ആണ് ജസ്നയുടെ കൈവശമുണ്ടായിരുന്നത്. കാണാതാകുന്ന ദിവസം ജസ്നയുടെ ഫോണിലേക്ക് കാള്‍ വരികയോ പുറത്തേക്ക് വിളിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ ജസ്നയ്ക്ക് രണ്ടാമതൊരു ഫോണ്‍ എന്നൊരു സാധ്യത ആദ്യ ഘട്ടം കേസ് അന്വേഷിച്ച തിരുവല്ല ഡിവൈഎസ്‌പിയും സംഘവും തേടിയത്. അതിന് വേണ്ടിയാണ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് ലക്ഷക്കണക്കിന് കോളുകള്‍ പരിശോധിച്ചത്. പക്ഷേ, പ്രയോജനകരമായ ഒന്നും അതില്‍ നിന്ന് കിട്ടിയില്ല. നിലവിലെ അന്വേഷണ രീതി വച്ച്‌ ഏത് കേസിനും തുമ്പുണ്ടാക്കുന്നത് മൊബൈല്‍ഫോണ്‍ ആണ്. ആ സാധ്യതയാണ് ഇവിടെ അടഞ്ഞതുംഅന്വേഷണം പ്രതിസന്ധിയിലാക്കിയതും. ഈ കേസ് അന്വേഷിച്ച സംഘങ്ങളെല്ലാം മൂന്ന് സാധ്യതകള്‍ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോയത്. ഒന്ന് ജസ്ന കൊല്ലപ്പെട്ടിട്ടില്ല, രണ്ട് ആത്മഹത്യ ചെയ്തിട്ടില്ല.

Read Also: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; മുൻ യൂത്ത് കോൺഗ്രസ്  നേതാവ് അറസ്റ്റിൽ

മൂന്നാമത്തെ സാധ്യതയിലേക്കാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിബിഐ അടക്കം എത്തിച്ചേര്‍ന്നിരിക്കുന്നത്. ജസ്നയെ ആരോ കിഡ്നാപ്പ് ചെയ്തിരിക്കുന്നു. അവരുടെ തടങ്കല്‍ പാളയത്തിലെവിടെയോ ജസ്ന ജീവിച്ചിരിക്കുന്നു. മൂന്നാമത്തെ സാധ്യത കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം മുന്നോട്ടു പോകുന്നത്. പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകുന്ന വഴിയില്‍ എവിടെ വച്ചോ ജസ്നയെ തട്ടിക്കൊണ്ട് പോയിരിക്കാം. അതിന് ശേഷം അവള്‍ പുറംലോകം കണ്ടിട്ടില്ല. ജസ്ന ജീവനൊടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നുവെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഏറ്റവും അവസാനമായി ഈ കേസില്‍ അന്വേഷണം നടത്തിയ കേരളാ പൊലീസിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം.

എന്നാൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന കെജി സൈമണിന്റെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് ടീം കേസ് അന്വേഷിക്കുന്നതിനിടെയാണ് ജസ്ന തിരോധാനം ഹൈക്കോടതി സിബിഐക്ക് വിട്ടത്. കേസ് ഏറ്റെടുത്ത സിബിഐ ആദ്യം നടത്തിയ കണ്ടെത്തലും കേരളാ പൊലീസ് സംശയിച്ചത് തന്നെയായിരുന്നു. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം. ജസ്നയെ സംബന്ധിച്ച്‌ ഒരു നിര്‍ണായക വിവരവും കേരളാ പൊലീസിന് കിട്ടിയിരുന്നില്ല. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ലോക്ഡൗണിനിടെ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ആയിരുന്ന ടോമിന്‍ ജെ. എന്നാൽ തച്ചങ്കരിയാണ് ജസ്നയുടെ തിരോധാനം സംബന്ധിച്ച്‌ സൂചന ലഭിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് തെറ്റായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ആദ്യം ഈ വെളിപ്പെടുത്തല്‍ തള്ളിയ കെജി സൈമണ്‍ പിന്നീട് തന്റെ വിരമിക്കലിനോട് അനുബന്ധിച്ച്‌ നല്‍കിയ അഭിമുഖങ്ങളില്‍ ഈ അഭിപ്രായം ശരി വയ്ക്കുന്ന തരത്തില്‍ പ്രതികരിക്കുകയുണ്ടായി. അപ്പോഴും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം കേസ് അന്വേഷണം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല എന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button