കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കുന്നു. 23 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ക്രിട്ടിക് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയതോടെ വാര്‍ഡുകള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള വഴികള്‍ ബാരിക്കേഡുകള്‍ വച്ച് നിയന്ത്രിക്കും.
യാതൊരുവിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഏഴ് മണിവരെ മാത്രമെ തുറന്നുപ്രവര്‍ത്തിക്കുകയുള്ളു.
നാലായിരത്തിനോട് അടുത്ത് പ്രതിദിനം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കര്ഷണമാക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3767പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
Post Your Comments