ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഓക്‌സിജന്‍ വിതരണത്തില്‍ നിര്‍ണായക ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള ദ്രവീകൃത ഓക്‌സിജന്‍ വിതരണം നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Also Read: കോവിഡ് കുത്തനെ വ്യാപിക്കുമ്പോള്‍ ഏത് മാസ്‌ക്കാണ് ധരിക്കേണ്ടതെന്ന വിശദീകരണവുമായി ഡോക്ടര്‍ ശ്രീറാം
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള ദ്രവീകൃത ഓക്‌സിജന്‍ വിതരണം നിരോധിച്ചു കൊണ്ടുള്ള അറിയിപ്പ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ ദ്രവീകൃത ഓക്‌സിജന്റെ വിതരണം നടക്കുന്നില്ലെന്ന കാര്യം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഓക്‌സിജന്‍ ഉത്പ്പാദനം യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടണം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഓക്‌സിജന്‍ നല്‍കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments