രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നത് തുടരുന്നുണ്ടെങ്കിലും, ആളുകള്‍ കോവിഡിനെ പിടിച്ചുകെട്ടാന്‍ സ്വയം ചില മുന്‍ കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. കൈകള്‍ ഹാന്‍ഡ്‌വാഷ് ഉപയോഗിച്ച് കഴുകലും സാനിറ്റൈസര്‍ ഉപയോഗിക്കലും നമ്മുടെ വീടും പരിസരവും ജോലി ചെയ്യുന്ന ഇടവും വൃത്തിയായി സൂക്ഷിക്കലും അതിന്റെ ഭാഗമാണ്. എന്നാല്‍, അതിനൊപ്പമോ, അതിനേക്കാള്‍ ഏറെയോ പ്രധാന്യം നല്‍കേണ്ടുന്ന ഒരു കാര്യം മാസ്‌ക് ധരിക്കലാണ്.
Read Also : വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കി ബീഡി തൊഴിലാളി, നന്ദി പറഞ്ഞ് തോമസ് ഐസക്
മാസ്‌ക് ചുമ്മാ ധരിച്ചത് കൊണ്ട് കാര്യമില്ല. അത് ഏറ്റവും ശരിയായ രീതിയില്‍ തന്നെ ധരിക്കേണ്ടതുണ്ട്. മാസ്‌ക് എങ്ങനെ ഫലപ്രദമായ രീതിയില്‍ ധരിക്കാം എന്ന് വ്യക്തമായി വിശദീകരിക്കുകയാണ് ഡോക്ടറും ബോളിവുഡ് താരം മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവുമായ ശ്രീറാം നെനെ. ഇന്‍സ്റ്റഗ്രാം റീല്‍ വിഡിയോയിലാണ് കാര്‍ഡിയോത്തോറാസിക് സര്‍ജനും ഹെല്‍ത്ത് കെയര്‍ ഇന്നൊവേറ്ററുമായ ഡോ. ശ്രീറാം മാസ്‌ക് ധരിക്കല്‍ പരിശീലിപ്പിക്കുന്നത്.
തുണികൊണ്ടുള്ള മാസ്‌ക് ആണെങ്കില്‍ ഒരേ സമയം രണ്ടെണ്ണം ഒന്നിന് മീതെ ഒന്നായി ധരിക്കാനും അല്ലെങ്കില്‍, ഒരു എന്‍ 95 മാസ്‌ക് ധരിക്കാനുമാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. മാസ്‌ക് യാതൊരു കാരണവശാലും മൂക്കിന് താഴെയോ, വായ മാത്രം മറയുന്ന രീതിയിലോ ധരിക്കരുതെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നുണ്ട്.
Post Your Comments