KeralaLatest NewsNews

കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് പടരുന്നു; രണ്ട് ദിവസത്തിനിടെ രോഗം ബാധിച്ചത് 154 പേർക്ക്

കഴിഞ്ഞ ദിവസം 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം ആശങ്കയാകുന്നു. പുതുതായി 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 154 ആയി

Also Read: യു.ഡി.എഫിൽനിന്നും എൽ.ഡി.എഫിലേക്കുള്ള ജോസ്.കെ.മാണിയുടെ ചാട്ടം പിഴയ്ക്കും, ഫലം വരുന്നതോടെ ബോധ്യമാകും; എം.എം.ഹസ്സൻ

ഏപ്രിൽ 20 മുതൽ നാല് ദിവസമായി ജയിലിൽ ആർടിപിസിആർ പരിശോധന നടത്തിയിരുന്നു. ഇതിൽ ആദ്യ ദിവസത്തെ ഫലം വന്നപ്പോഴാണ് കഴിഞ്ഞ ദിവസം 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ രണ്ട് പേർ ജയിലിലെ ജീവനക്കാരും 69 പേർ തടവുകാരുമായിരുന്നു. രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 10 പേർ ജയിൽ ജീവനക്കാരാണ്.

പരിശോധനയുടെ മുഴുവൻ ഫലവും പുറത്തുവന്നിട്ടില്ല. അതിനാൽ വരും ദിവസങ്ങളിലും കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകാനാണ് സാധ്യത. ഇതേ തുടർന്ന് ജയിലിനുള്ളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button