തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ നല്‍കുമെന്ന അറിയിപ്പ് വ്യാജം. സമൂഹമാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. അത്തരത്തില്‍ ഒരു അറിയിപ്പ് വന്നതുമായി ബോര്‍ഡിന് ബന്ധമില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. ക്ഷേത്രചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. വാര്‍ത്ത വന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.
ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാടുകള്‍ ഓണ്‍ലൈനായി നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ബാങ്കുമായി കരാറുണ്ടാക്കി. ഇതിന്റെ മറവിലാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജിലും യൂട്യൂബിലും ചടങ്ങ് കാണാമെന്ന് പ്രചരിച്ചത്. ഈ കരാര്‍ റദ്ദാക്കി. ഇങ്ങനെ തെറ്റിദ്ധാരണ പരത്തിയ അറിയിപ്പ് നല്‍കിയതില്‍ ബോര്‍ഡിന് ഒരു പങ്കുമില്ലെന്ന് എന്‍.വാസു പറഞ്ഞു. ഒരു ക്ഷേത്രത്തിലെ പൂജകളും ഓണ്‍ലൈനായി നല്‍കാന്‍ ആലോചനയില്ലെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments