തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെയിരുന്ന അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡ്രൈവവറെ കെഎസ്‌ആര്‍ടിസി സിഎംഡി സസ്‌പെന്‍ഡ് ചെയ്തു. അങ്കമാലി ബസ് സ്റ്റാന്റ് പരിസരത്താണ് സംഭവം. കഴിഞ്ഞ 22 ന് രാത്രി 7.30തിനാണ് ഡിപ്പോ പരിസരത്ത് മാസ്‌ക് ഇടാതെ ഇരുന്ന അതിഥി തൊഴിലാളിയെ ഡ്രൈവര്‍ വി വി ആന്റു മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
വടി കൊണ്ടുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തൃശ്ശൂര്‍ വിജിലന്‍സ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ വി വി ആന്റുവിനെ സസ്‌പെന്‍ഡ് ചെയ്തു
കെഎസ്‌ആര്‍ടിസിയെ ആശ്രിയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരന്‍ മാസ്‌ക ധരിക്കാതെ സ്‌റ്റേഷന്‍ പരിസരത്ത് എത്തിയതെങ്കിലും വിവരം പോലീസിനെയോ, മേല്‍ അധികാരിയേയോ അറിയിക്കാതെ അതിന് വിരുദ്ധമായി ഡ്രൈവര്‍ വടി കൊണ്ട് അടിച്ചത് അച്ചടക്ക ലംഘനവും, സ്വഭാവദൂഷ്യവുമാണെന്നാണ് വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
Post Your Comments