COVID 19Latest NewsIndiaNews

ഓക്‌സിജന്‍ പ്ലാന്റുകള്‍ക്ക് കേന്ദ്രം പണം നൽകിയിട്ടും സ്ഥാപിക്കാതെ ഡൽഹി സർക്കാരിന്റെ അനാസ്ഥ; കേസെടുക്കണമെന്ന്‌ ബി.ജെ.പി

എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് ഫണ്ട് നല്‍കിയിരുന്നുവെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല.

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പണം നൽകിയിട്ടും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ കാണിച്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യവുമായി ബി.ജെ.പി.

എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് പണം അനുവദിച്ചെന്നും, ഡല്‍ഹി സര്‍ക്കാര്‍ പ്ലാന്റുകൾ നിർമ്മിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തുക അനുവദിച്ചത്.

‘എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് ഫണ്ട് നല്‍കിയിരുന്നുവെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. ഈ അശ്രദ്ധയ്ക്ക് ഡല്‍ഹി സര്‍ക്കാര്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ?’ എന്ന് ആദേഷ് ഗുപത ‘ട്വിറ്ററിൽ ചോദിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം ഡല്‍ഹി സര്‍ക്കാരിന് ഇല്ലാത്തതിനാല്‍ ഡൽഹിയിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button