ന്യൂഡൽഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3.46 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2624 പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. മൂന്ന് ദിവസത്തിനിടെ 10 ലക്ഷത്തിനോടടുത്ത് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് 11 മുതല്‍ 15 വരെ കൊവിഡ് കേസുകള്‍ രാജ്യത്ത് ഏറ്റവും രൂക്ഷമാകുമെന്നും ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയാകുമെന്നുമാണ് സൂചനകൾ.
Also Read:മാസ്‌ക് ധരിക്കാതെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇരുന്നയാളുടെ കൈ അടിച്ചുപൊട്ടിച്ചു
പലസംസ്ഥാനങ്ങളിലും കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാല്യുവേഷന്‍ നടത്തിയ കൊവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠന റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, ഇന്നലെ 28,447 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വര്‍ധനവാണിത്. 21.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം കാൽ ലക്ഷത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Post Your Comments