Latest NewsKeralaNews

അഴിമതി ഇല്ലാത്ത മന്ത്രിയായിരുന്നു ജി സുധാകരന്‍; പിന്തുണയുമായി ചെന്നിത്തല

ആലപ്പുഴ : മന്ത്രി ജി സുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതി ഇല്ലാത്ത മന്ത്രിയായിരുന്നു ജി സുധാകരന്‍. അദ്ദേഹത്തെ ക്രൂശിക്കാനാണ് ശ്രമം നടക്കുന്നത്. ആലപ്പുഴയിലെ സിപിഐഎമ്മില്‍ സ്ഥിതി ഗുരുതരമാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാൽ സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും ബഡായി അടിക്കുന്നതില്‍ മാത്രമായി ഒതുക്കരുതെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button