COVID 19CinemaMollywoodLatest NewsNewsIndiaEntertainment

‘സംഘി ആയതിൽ അഭിമാനിക്കുന്നു, ഭാരതത്തിന്റെ വീരപുത്രനാണ് മോദി’: കങ്കണ

മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങളെ പിന്തുണച്ച് മുൻപ് പല തവണ കങ്കണ രംഗത്തെത്തിയിട്ടുണ്ട്.

ഭാരതത്തിൻ്റെ വീരപുത്രനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ആര്‍എസ്എസിന്റെ ഒരു വീഡിയോ പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം. ”സംഘി എന്നതില്‍ അഭിമാനിക്കുന്നു. ഭാരതത്തിന്റെ വീരപുത്രന്‍ മോദി” എന്നാണ് കങ്കണയുടെ ട്വീറ്റ്. മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങളെ പിന്തുണച്ച് മുൻപ് പല തവണ കങ്കണ രംഗത്തെത്തിയിട്ടുണ്ട്.

Also Read:വാക്സീൻ സൗജന്യമായി നൽകും എന്ന് തോമസ് ഐസക് പറഞ്ഞത് പച്ചക്കള്ളം, സർക്കാരിനെതിരെ രമേശ് ചെന്നിത്തല

നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. കേജ്‌രിവാള്‍ സംസ്ഥാനത്തിന്റെ ഖജനാവിലെ പണം ദുരുപയോഗം ചെയ്തുവെന്നും കങ്കണ ആരോപിച്ചു. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ അഭിപ്രായ പ്രകടനവും ചർച്ചയായിരുന്നു. വാക്സിനെ കുറ്റം പറഞ്ഞ ദേശവിരുദ്ധര്‍ക്ക് തന്നെ ഇപ്പോള്‍ വാക്സിന്‍ ആവശ്യമായി രംഗത്ത് വന്നുവെന്ന് നടി പറഞ്ഞു.

‘വാക്‌സീനെതിരെ ആദ്യം തെറ്റായ ക്യാപെയ്നും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾക്കാണ് ഇപ്പോള്‍ വാക്‌സീന്‍ വേണ്ടത്. അന്ന് നിങ്ങള്‍ക്കെതിരെ പറഞ്ഞപ്പോള്‍ ഞാൻ വെറുക്കപ്പെട്ടവളായി. രാജ്യം ദുരന്തമുഖത്തിലാണെങ്കിലും ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല’ – കങ്കണ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button